എങ്ങനെ പണം സമ്പാദിക്കാം, വിജയിയാകാം - ശ്രീ ശ്രീ രവിശങ്കർ
എങ്ങനെ പണം സമ്പാദിക്കാം, വിജയിയാകാം - ശ്രീ ശ്രീ രവിശങ്കർ
താങ്കളുടെ അഭിപ്രായത്തിൽ എന്താണ് വിജയം?
- ആംസ്റ്റർഡാമിൽ നിന്നുള്ള ശുഭ ഇൻസ്റ്റാഗ്രാമിലൂടെ ചോദിച്ചു, "താങ്കളുടെ അഭിപ്രായത്തിൽ എന്താണ് വിജയം? ഒരാൾ ജീവിതത്തിൽ വിജയിച്ചു എന്ന് എപ്പോഴാണ് പറയാൻ കഴിയുക?"
- കേൾക്കൂ, വിജയം എന്നത് ഒരു ദിവസം നിങ്ങൾ നേടിയെടുക്കുന്ന പരമമായ ഒന്നല്ല.
വിജയം ജീവിതത്തിലുടനീളം നെയ്തെടുക്കപ്പെട്ട ഒന്നാണ്.
അതല്ലേ സത്യം?
എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങൾ സന്തോഷത്തോടെ ചെലവഴിക്കുന്ന ഓരോ ദിവസവും വിജയകരമായ ദിവസമാണ്.
ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ?
നിങ്ങളുടെ മുഖത്ത് മായാത്ത പുഞ്ചിരിയുള്ള ദിവസങ്ങളെ വിജയകരമായ ദിവസമെന്ന് നിങ്ങൾക്ക് പ്രഖ്യാപിക്കാം.
നിങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുള്ള, ഒന്നിനെയും ഭയപ്പെടാത്ത ദിവസം, അന്ന് നിങ്ങൾ വിജയിയാണ്.
എന്റെ കൂടെ തുടങ്ങിയവർ ഒരുപാട് മുന്നിലെത്തി, ഞാൻ എന്തുചെയ്യണം?
- പൂനം ഇൻസ്റ്റാഗ്രാമിൽ ചോദിച്ചു, “ഞാൻ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ ഇപ്പോഴും വിജയം ലഭിക്കുന്നില്ല. എന്റെ കൂടെ തുടങ്ങിയ ചിലർ ഒരുപാട് മുന്നിലെത്തി. എനിക്ക് അസൂയയില്ല, പക്ഷേ എന്നെക്കുറിച്ച് ആശങ്കയുണ്ട്. ദയവായി സഹായിക്കൂ.”
- കേൾക്കൂ, ആശങ്കപ്പെടുക എന്നാൽ നിങ്ങളുടെ കഴിവിനെക്കുറിച്ച് നിങ്ങൾക്ക് ബോധമില്ല എന്നാണ് അർത്ഥം.
നിങ്ങൾ നേരിടുന്ന വെല്ലുവിളികളേക്കാൾ എത്രയോ വലുതാണ് നിങ്ങൾ.
നിങ്ങൾ ഇത് ഓർത്താൽ മാത്രം മതി.
ഞാൻ നേരിടുന്ന വെല്ലുവിളികളേക്കാൾ എത്രയോ വലുതും ശക്തനുമാണ് ഞാൻ.
ഈ ഒരു ചിന്ത മനസ്സിലുണ്ടെങ്കിൽ, നിങ്ങൾക്ക് മുന്നോട്ട് പോകാം, നിങ്ങൾക്ക് വലിയ കരുത്ത് തോന്നും, തീർച്ചയായും നിങ്ങൾ വിജയം കണ്ടെത്തും.
വിജയത്തിൽ എത്ര ശതമാനം ഭാഗ്യമാണ്, അത് എനിക്ക് എങ്ങനെ മെച്ചപ്പെടുത്താം?
- സ്നേഹ ചോദിച്ചു, “വിജയം എന്നത് ഭാഗ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംയോജനമാണെന്ന് തോന്നുന്നു. വിജയത്തിൽ എത്ര ശതമാനം ഭാഗ്യമാണ്, അത് എനിക്ക് എങ്ങനെ മെച്ചപ്പെടുത്താം?”
- ഭാഗ്യം ഒരു സമ്മാനമാണ്.
അത് നിങ്ങൾ നേടിയെടുക്കുന്ന ഒന്നല്ല. ശരിയല്ലേ?
എങ്കിലും, നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ ഭാഗ്യം കൊണ്ടുവരാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
അതാണ് ‘നിഷ്കളങ്കമായ ഹൃദയത്തോടെ ജനങ്ങളെ സേവിക്കുക’ എന്നത്.
ധ്യാനവും നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുത്തുന്നു.
നിങ്ങൾക്ക് അത് കാണാൻ കഴിയും.
നിശ്ചിത ദിവസങ്ങൾ ധ്യാനിക്കുമെന്ന് നിങ്ങൾ ഒരു വ്രതമെടുക്കുക, തുടർന്ന് നോക്കൂ, നിങ്ങളുടെ ഊർജ്ജം അത്രത്തോളം പോസിറ്റീവ് ആയി മാറും.
ആ പോസിറ്റീവ് എനർജി തീർച്ചയായും കൂടുതൽ ഭാഗ്യത്തെ ആകർഷിക്കും.
വിജയത്തിന് എന്തെങ്കിലും കുറുക്കുവഴികളുണ്ടോ?
- ഭരത് ചോദിച്ചു, "വിജയത്തിന് എന്തെങ്കിലും കുറുക്കുവഴിയുണ്ടോ?"
- വിജയത്തിലേക്കുള്ള കുറുക്കുവഴി നിങ്ങളുടെ വിജയത്തെയും വെട്ടിച്ചുരുക്കും.
അതുകാര്യം ഓർക്കുക.
വളരെ വേഗത്തിൽ പണക്കാരനാകാൻ ആഗ്രഹിച്ചവർ പെട്ടെന്നുതന്നെ തകർന്നു വീഴുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?
ചരിത്രം അത്തരം സംഭവങ്ങളാൽ നിറഞ്ഞതാണ്, നിങ്ങൾ വേഗത്തിൽ പണം സമ്പാദിക്കാൻ ആഗ്രഹിച്ചു, അത് നേടുകയും ചെയ്തു, പക്ഷേ അത്രതന്നെ വേഗത്തിൽ നിങ്ങൾ താഴെ വീഴുകയും ചെയ്തു.
പതിയെ വളരുന്നതും സ്ഥിരത പുലർത്തുന്നതുമാണ് നല്ലത്.
മക്കൾ വിജയിക്കാൻ അവർക്ക് എങ്ങനെയുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടത്?
- ഉഷ ശ്രീയും രശ്മിയും ചോദിച്ചു, “എന്റെ കുട്ടികൾ വളരുമ്പോൾ വിജയിക്കുമെന്ന് ഉറപ്പാക്കാൻ എങ്ങനെയുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടത്? ഒരു രക്ഷിതാവ് എന്ന നിലയിൽ ഇത് ഉറപ്പാക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?”
- മാനുഷിക മൂല്യങ്ങൾ.
അവരിൽ മാനുഷിക മൂല്യങ്ങൾ നിറയ്ക്കുക.
അവർക്ക് നല്ല സ്വഭാവം പകർന്നു നൽകുക.
അതായത്, അവർക്ക് ജന്മനാ ലഭിച്ച മനോഹരമായ സ്വഭാവത്തെ പരിപോഷിപ്പിക്കുക.
ഓരോ കുട്ടിയും ഈ ഭൂമിയിലേക്ക് വരുന്നത് നല്ല സ്വഭാവങ്ങളുമായാണ്.
ശരിയായ രീതിയിലുള്ള വാർത്തെടുക്കലിന്റെയോ വിദ്യാഭ്യാസത്തിന്റെയോ കുറവ് കാരണം എവിടെയോ വെച്ച് നമുക്ക് അത് നഷ്ടമാകുന്നു.
എനിക്ക് അനുയോജ്യമായ തൊഴിൽ ഏതാണെന്ന് ഞാൻ എങ്ങനെ തീരുമാനിക്കും?
സ്വഭാവമഹിമ അത്യാവശ്യമാണ്.
സ്വഭാവമഹിമ അത്യാവശ്യമാണ്.
- കേംബ്രിഡ്ജ് സർവകലാശാലയിലെ ഒഡീഷയും ലോകമെമ്പാടുമുള്ള മറ്റ് നിരവധി കോളേജ് വിദ്യാർത്ഥികളും ചോദിച്ചു, “എനിക്ക് അനുയോജ്യമായ തൊഴിൽ ഏതാണെന്ന് ഞാൻ എങ്ങനെ തീരുമാനിക്കും? ഭാവിെയക്കുറിച്ച് എനിക്ക് അനിശ്ചിതത്വമുണ്ട്.”
- കേൾക്കൂ, ഒന്നാമതായി, നിങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ, പല മേഖലകളിൽ കഴിവ് തെളിയിക്കേണ്ട സമയമാണിത്.
ഉദാഹരണത്തിന്, നിങ്ങൾ ഒരു എഞ്ചിനീയറോ ബിസിനസുകാരനോ ആകാൻ തീരുമാനിക്കുന്നു എന്ന് കരുതുക.
നിങ്ങൾ വളർന്നു വരുമ്പോഴേക്കും ആ തൊഴിലിന്റെ സ്വഭാവം മാറിയേക്കാം, ആ തൊഴിലിനുള്ള മൂല്യം മാറിയേക്കാം.
ഒരുകാലത്ത് ഡോക്ടർ എന്നത് വളരെ മികച്ച തൊഴിലായിരുന്നു. ആളുകൾ അത് തിരഞ്ഞെടുത്തു, പക്ഷേ ഇന്ന് തൊഴിലില്ലാത്ത നിരവധി ഡോക്ടർമാരുണ്ട്.
അതുകൊണ്ട്, ബഹുമുഖ പ്രതിഭയാകുന്നതിൽ നിങ്ങൾ വിശ്വസിക്കണം.
എന്തും ചെയ്യാൻ തയ്യാറായിരിക്കണം. നിങ്ങളുടെ കയ്യിൽ പല വിദ്യകൾ ഉണ്ടായിരിക്കണം.
ഒരു ജോലി ശരിയായില്ലെങ്കിൽ മറ്റൊന്ന് ചെയ്യാൻ നിങ്ങൾക്ക് കഴിയണം.
ആത്മവിശ്വാസമാണ് നിങ്ങളുടെ കരിയറിന്റെ രഹസ്യം.
നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് തൊഴിലിലും വിജയിക്കാം.
ധ്യാനത്തിലൂടെ ആത്മവിശ്വാസം നേടിയെടുക്കുക.
തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളും ഞങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ എന്തുചെയ്യണം?
- മുംബൈയിലെ ആർട്ട് ഓഫ് ലിവിംഗ് സ്കൂളിലെ കീർത്ത പട്ടേൽ ചോദിക്കുന്നു, “തൊഴിലിനെക്കുറിച്ച് മാതാപിതാക്കളും ഞങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഞങ്ങൾ എന്തുചെയ്യണം? ഞങ്ങളുടെ സ്വപ്നങ്ങളാണോ അതോ അവരുടെ സ്വപ്നങ്ങളാണോ നിറവേറ്റേണ്ടത്?”
- നോക്കൂ, നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നം നിങ്ങൾക്ക് അത്ര ബുദ്ധിമുട്ടുള്ളതല്ലെങ്കിൽ അത് തിരഞ്ഞെടുക്കാം.
എന്നാൽ അത് നിങ്ങൾക്ക് ഒട്ടും സ്വീകാര്യമല്ലെന്ന് തോന്നുകയാണെങ്കിൽ, അതായത് മാതാപിതാക്കൾ പറയുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് മികച്ചതെന്ന് തോന്നുന്നത് ചെയ്യുക.
സാധാരണയായി ഏറ്റവും എളുപ്പമുള്ളത് തിരഞ്ഞെടുക്കാനാണ് നമുക്ക് താൽപ്പര്യം.
പക്ഷേ മാതാപിതാക്കൾ പറയുന്നത് നിങ്ങളിൽ നിന്ന് അല്പം കൂടി കഠിനാധ്വാനം ആവശ്യപ്പെടുന്ന കാര്യമായിരിക്കും.
കഠിനാധ്വാനത്തിൽ നിന്ന് നിങ്ങൾ ഒളിച്ചോടുകയാണെങ്കിൽ, നിങ്ങൾ ചെയ്യുന്ന ഒന്നിലും വിജയിക്കില്ല. കാരണം നിങ്ങൾ ഒരു 'റോളിംഗ് സ്റ്റോൺ' പോലെയാകും.
എന്നാൽ അത് നിങ്ങളുടെ അഭിരുചിയുടെയോ താൽപ്പര്യത്തിന്റെയോ കുറവാണെങ്കിൽ, നിങ്ങൾക്ക് ശരിക്കും വേണ്ടത് തിരഞ്ഞെടുക്കുക.
താങ്കൾ എന്തുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കാൻ കാരണം?
- ഹർഷ് അത്തരമൊരു ചോദ്യം ചോദിച്ചു. “താങ്കൾ എന്തുകൊണ്ടാണ് ഈ പാത തിരഞ്ഞെടുത്തത്, എങ്ങനെയാണ് മാതാപിതാക്കളെയും കുടുംബത്തെയും ബോധ്യപ്പെടുത്തിയത്?”
- അതൊരു വലിയ കഥയാണ്, വളരെ രസകരമായ കഥയാണ്. ഞാൻ അത് മറ്റൊരിക്കൽ പറയാം.
സത്യത്തിൽ, ഞാൻ ഒരു ഗുരുവകാൻ തിരഞ്ഞെടുത്തതല്ല. ആകസ്മികമായി ഗുരുവായി തീർന്നതാണ്. അത് സംഭവിച്ചു പോയതാണ്.
പക്ഷേ ഞാൻ ചിന്തിക്കാറുണ്ട്, ഞാൻ ഒരു ഗുരുവല്ലായിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമായിരുന്നു?
എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. എനിക്ക് നല്ലൊരു പാചകക്കാരനാകാം. നല്ലൊരു കാര്യസ്ഥനാകാം. എനിക്ക് ഒരു കലാകാരനാകാം. എനിക്ക് കളിക്കാം. എനിക്ക് പലതും ചെയ്യാൻ കഴിയും.
അതുകൊണ്ട് വളർന്നു വരുമ്പോൾ നമുക്ക് എപ്പോഴും പല ഓപ്ഷനുകൾ ഉണ്ടായിരിക്കണം.
അപ്പോൾ കരിയറിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകില്ല.
പണം സമ്പാദിക്കാനും സമൂഹത്തിൽ ഒരു പദവി നേടാനുമാണ് കരിയർ, ശരിയല്ലേ?
എന്തിനാണ് നിങ്ങൾക്കൊരു കരിയർ? സമൂഹത്തെ സേവിക്കാനോ അതോ ജീവിതോപാധിക്കോ? ഇതിനെല്ലാം നിങ്ങൾക്ക് പല വഴികളുണ്ടാകാം.
നിങ്ങൾക്ക് പല ഓപ്ഷനുകളുണ്ട്, പക്ഷേ അവയിൽ ഏതെങ്കിലും സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ?
ഇവിടെയാണ് നമ്മൾ വഴക്കമുള്ളവരാകേണ്ടത് (Flexible). 'മൾട്ടി-ടാലന്റഡ് എൻഗേജ്‌മെന്റ്' എന്നതാണ് വാക്ക്. നിങ്ങൾക്ക് പല കഴിവുകൾ ഉണ്ടായിരിക്കണം. നിങ്ങൾ നിങ്ങളെ പല വിദ്യകളിൽ പരിശീലിപ്പിക്കണം.
ഇഷ്ടപ്പെട്ട ജോലിയാണോ അതോ കൂടുതൽ ശമ്പളമുള്ള ജോലിയാണോ തിരഞ്ഞെടുക്കേണ്ടത്?
- പോർച്ചുഗലിൽ നിന്നുള്ള ബെലിസ ചോദിച്ചു, “ഞാൻ എന്റെ പാഷനെ എന്റെ വരുമാന മാർഗ്ഗമാക്കി, പക്ഷേ ഇപ്പോൾ വരുമാനം ലഭിക്കുന്നില്ല. ഇഷ്ടപ്പെട്ട ജോലിയാണോ അതോ കൂടുതൽ ശമ്പളമുള്ള ജോലിയാണോ ഒരാൾ തിരഞ്ഞെടുക്കേണ്ടത്?”
- സാമ്പത്തികാവസ്ഥ വലിയൊരു പ്രശ്നമാണെങ്കിൽ, നല്ല ശമ്പളമുള്ള ജോലി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
നിങ്ങളുടെ പാഷൻ നിങ്ങൾക്ക് എപ്പോഴും ചെയ്യാവുന്നതേയുള്ളൂ. ഒഴിവുസമയങ്ങളിൽ അത് ചെയ്യാം.
ആത്മീയ വളർച്ചയും ജോലിയും എങ്ങനെ സന്തുലിതമാക്കാം?
- ഡള്ളസിൽ നിന്നുള്ള മേഘ ചോദിച്ചു, “കോർപ്പറേറ്റ് ജീവിതത്തിൽ നിന്ന് എനിക്ക് വൈരാഗ്യം ലഭിച്ചു. ഞാൻ റേറ്റിംഗിനോ പ്രശംസയ്ക്കോ വേണ്ടിയല്ല ജോലി ചെയ്യുന്നത്. എന്റെ ബോസുമാർക്ക് എന്റെ ഈ വൈരാഗ്യം ഇഷ്ടപ്പെടുന്നില്ല. എങ്ങനെയാണ് ആത്മീയ വളർച്ചയും കരിയറും സന്തുലിതമാക്കുക?”
- വൈരാഗ്യം എന്നാൽ താൽപ്പര്യമില്ലായ്മ എന്നല്ല അർത്ഥം.
അനാസക്തി എന്നാൽ താൽപ്പര്യക്കുറവല്ല. നമ്മുടെ കർമ്മങ്ങളുടെ ഫലത്തോടുള്ള അമിതമായ ഒട്ടിപ്പില്ലായ്മ മാത്രമാണത്.
ഈ അർത്ഥത്തിൽ നോക്കിയാൽ നിങ്ങൾക്ക് വലിയ ആവേശമുണ്ടാകും.
നിങ്ങൾ ആത്മീയ പാതയിലാണെങ്കിൽ, ദിവസവും 20 മിനിറ്റോ അരമണിക്കൂറോ ധ്യാനത്തിനോ ആത്മീയ ജ്ഞാനത്തിനോ വേണ്ടി ചെലവഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ആവേശം ഒരിക്കലും കുറയില്ല.
വളരെ നിസ്സാരമായ ജോലി ചെയ്യുമ്പോൾ പോലും നിങ്ങൾ ആവേശഭരിതയായിരിക്കും. അതാണ് ധ്യാനത്തിന്റെ രഹസ്യം.
ഒരു സ്ത്രീക്ക് തന്റെ കരിയറും കുടുംബവും എങ്ങനെ സന്തുലിതമാക്കാം?
- മേരിലാൻഡ് സർവകലാശാലയിലെ ലക്ഷ്മി ചോദിച്ചു, “ഒരു സ്ത്രീ എങ്ങനെയാണ് വിജയത്തെ നിർവചിക്കേണ്ടത്? കുടുംബത്തിനായി കരിയറിൽ നിന്ന് ഒരു ഇടവേള എടുത്താൽ അത് കരിയറിനെ ബാധിക്കുന്നു. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ എനിക്ക് കുടുംബം നഷ്ടമാകും. എങ്ങനെയാണ് രണ്ടും സന്തുലിതമാക്കുക?”
- ഒന്നാമതായി, നിങ്ങൾക്ക് രണ്ടും ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കണം.
ചുറ്റും നോക്കൂ. കുടുംബം നന്നായി നോക്കുകയും അതോടൊപ്പം ഉന്നതമായ കരിയർ കെട്ടിപ്പടുക്കുകയും ചെയ്ത എത്രയോ സ്ത്രീകളുണ്ട്.
നിങ്ങൾക്ക് രണ്ടും നേടാനാകുമെന്ന് നിങ്ങൾ വിശ്വസിക്കണം. ഒന്നുകിൽ അത് അല്ലെങ്കിൽ ഇത് എന്ന് നിങ്ങൾ ചിന്തിച്ചാൽ, നിങ്ങൾ നിങ്ങളെത്തന്നെ ദുർബലപ്പെടുത്തുകയാണ്.
ഒരുകാര്യം മാത്രമല്ല, നൂറു കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കണം.
നിങ്ങൾ ഇത് വിശ്വസിക്കുമ്പോൾ, അത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ തുടങ്ങും. - ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നുള്ള ദ്രുപാൽ അമീൻ ചോദിക്കുന്നു, "ഞാൻ കഴിഞ്ഞ 15 വർഷമായി ചൂതാട്ട വ്യവസായത്തിലാണ് (Gambling industry) ജോലി ചെയ്യുന്നത്. ചൂതാട്ടം ആളുകളിൽ ഉണ്ടാക്കുന്ന നെഗറ്റീവ് ഫലങ്ങൾ ഞാൻ കാണുന്നുണ്ട്. ഈ മേഖലയിൽ തുടരുന്നത് തെറ്റാണോ? ഇത് എന്റെ ആത്മീയ വളർച്ചയെ ബാധിക്കുമോ? ഞാൻ ഈ ജോലി ഉപേക്ഷിക്കണോ?"
- ശരി, ഞാൻ ഒരു ശരിയായ മേഖലയിലല്ല ജോലി ചെയ്യുന്നത് എന്ന് നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ മറ്റ് നിരവധി മേഖലകളുണ്ട്. ഇതെല്ലാം നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ മനസ്സ് അതിൽ മുഴുകിയിരിക്കുകയാണോ അതോ അതിൽ നിന്ന് വിട്ടുനിൽക്കുകയാണോ (detached) എന്നതാണ് പ്രധാനം. നിങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കുകയും നിങ്ങളുടെ ജോലിയായി മാത്രം ഇതിനെ കാണുകയും ചെയ്യുന്നുവെങ്കിൽ, അതിൽ കുഴപ്പമില്ല. എന്നാൽ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, "വേണ്ട, എനിക്ക് ഇതിലും നല്ലൊരു ജോലി വേണം" എന്ന് നിങ്ങൾ പറയുക. മറ്റ് ധാരാളം ജോലികൾ ലഭ്യമാണ്. നിങ്ങൾക്ക് ഒരു സംരംഭകനാകാം, ഒരു സെയിൽസ് പേഴ്സൺ ആകാം. അങ്ങനെ എന്തും. ധാരാളം വഴികളും അവസരങ്ങളുമുണ്ട്. നിങ്ങൾ അതിനായി ശ്രമിക്കണം.
- ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡാനിയേൽ ചോദിക്കുന്നു, “ഇലോൺ മസ്കും സ്റ്റീവ് ജോബ്സും സ്വേച്ഛാധിപത്യപരമായ നേതൃത്വത്തിലൂടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന കമ്പനികൾ കെട്ടിപ്പടുത്തു. വിജയിക്കാൻ സിഇഒമാർ ക്രൂരന്മാരായിരിക്കണം എന്ന് കരുതപ്പെടുന്നു. ഏതാണ് കൂടുതൽ ഫലപ്രദം? കോർപ്പറേറ്റ് ലോകത്ത് സ്നേഹത്തിലൂടെ ഭരിക്കുന്നതോ അതോ ഭയത്തിലൂടെ ഭരിക്കുന്നതോ?"
- രണ്ടും അല്പം വേണം. കാരണം മനുഷ്യർ ഒരേ തരക്കാരല്ല. ഏതൊരു കോർപ്പറേറ്റ് സംവിധാനത്തിലും, ഭയത്തിന്റെ അളവുകോലിനോട് പ്രതികരിക്കുന്നവരുണ്ട്, അവർ അങ്ങനെയാണ് ജോലി ചെയ്യുന്നത്. ഒരു ഡെഡ്‌ലൈൻ ഉണ്ടെങ്കിൽ അവർ നന്നായി പ്രവർത്തിക്കും. എന്നാൽ മറ്റ് ചിലർ അഭിനിവേശത്തോടും (passion), സ്നേഹത്തോടും, ആദരവോടും, ഉത്തരവാദിത്തബോധത്തോടും കൂടി ജോലി ചെയ്യുന്നവരാണ്. അതിനാൽ, ഏതൊരു കോർപ്പറേറ്റ് മേഖലയിലും, "നിങ്ങൾ ഒരു വഴിക്ക് മാത്രമേ ചെയ്യാവൂ" എന്ന് പറയാൻ കഴിയില്ല. ആളുകൾ വൈവിധ്യമുള്ളവരായതിനാൽ നിങ്ങൾ ഒന്നിലധികം വഴികൾ സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ മനസ്സുകൾ വ്യത്യസ്തമാണ്, നമ്മുടെ സ്വഭാവവും വ്യത്യസ്തമാണ്. നിങ്ങൾക്ക് ഇവർ എല്ലാവരെയും ആവശ്യമാണ്. ശരിയല്ലേ? അതുകൊണ്ടാണ് ഇന്ത്യയിൽ നമ്മൾ ‘സാമ ദാന ഭേദ ദണ്ഡ’ എന്ന് പറയുന്നത്. ഏതൊരു സാഹചര്യവും കൈകാര്യം ചെയ്യാൻ 4 വഴികളുണ്ട്. ചിലപ്പോൾ നിങ്ങൾ വടി എടുക്കേണ്ടി വരും. ചിലപ്പോൾ നിങ്ങൾ അനുനയിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യും. ചിലപ്പോൾ സ്നേഹത്തോടും കരുണയോടും കൂടി ഒരാളെ പുകഴ്ത്തിക്കൊണ്ട് ജോലി ചെയ്യിപ്പിക്കും. ഇതിന്റെയെല്ലാം അടിത്തട്ടിൽ മാനുഷിക മൂല്യങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ ഒരു സാഹചര്യം നിയന്ത്രിക്കാൻ കർക്കശക്കാരനാകുന്നുണ്ടെങ്കിൽ പോലും, അത് ഏറ്റവും ഒടുവിൽ ചെയ്യേണ്ട കാര്യമാണ്. അച്ചടക്കമോ പുരോഗതിയോ കൊണ്ടുവരാൻ അത് മാത്രമേ സഹായിക്കൂ എങ്കിൽ നിങ്ങൾക്ക് അത് ചെയ്യാം. എന്നാൽ നിങ്ങൾ ഇത് ദിവസവും ചെയ്തുകൊണ്ടിരുന്നാൽ ആളുകൾക്ക് മടുക്കുകയും അവർ ഓടിപ്പോകുകയും ചെയ്യും. അതിനാൽ, നിങ്ങൾക്ക് രണ്ടും ആവശ്യമാണ് - 'കാരറ്റും വടിയും' (പ്രതിഫലവും ശിക്ഷയും).
- യുഎസിലെ ഡി പോൾ യൂണിവേഴ്സിറ്റിയിലെ ജിം ചോദിക്കുന്നു, “എനിക്ക് നല്ല ഫലം ലഭിച്ചാൽ ഞാൻ എന്റെ 100% നൽകി എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നല്ല ഫലം ലഭിച്ചില്ലെങ്കിൽ ഞാൻ എന്റെ 100% നൽകിയില്ലെന്നും. ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഞാൻ എന്റെ പരമാവധി നൽകിയെന്ന് എനിക്ക് എങ്ങനെ അറിയാം?"
- കേൾക്കൂ, നിങ്ങളുടെ സ്വന്തം മനസ്സാക്ഷിക്ക് ചെവികൊടുക്കൂ. നിങ്ങളുടെ മനസ്സ് പറയും, "ഓ, ഞാൻ എന്റെ 100% നൽകിയിട്ടില്ല." ചിലപ്പോൾ നിങ്ങൾ പറയും, "ഞാൻ എന്റെ നൂറു ശതമാനവും നൽകി." എങ്കിൽ ഫലം എന്തായാലും അത് സ്വീകരിക്കുക. ശരിയല്ലേ? എപ്പോഴും മുന്നോട്ട് നീങ്ങുന്നതാണ് നല്ലത്, അല്ലാതെ വെറുതെ ഇരിക്കാനോ എപ്പോഴും പിന്നോട്ട് നോക്കിക്കൊണ്ടിരിക്കാനോ പാടില്ല. സമയം വളരെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങുക. വെറുതെ ഇരിക്കാൻ നമുക്ക് അധികം സമയമില്ല.
- കാശ്മീരിലെ ശ്രീനഗറിലുള്ള എൻഐടിയിൽ നിന്നുള്ള ഇർഫാൻ ഖാൻ ചോദിക്കുന്നു, “കാശ്മീരിലെ സാഹചര്യം ജോലി കണ്ടെത്താൻ അത്ര നല്ലതല്ല. നല്ലൊരു ജോലിക്കായി കാശ്മീർ വിടുന്നതിനും അവിടെത്തന്നെ താമസിച്ച് കാശ്മീരിനെ മികച്ചതാക്കാൻ എന്തെങ്കിലും നല്ലത് ചെയ്യുന്നതിനും ഇടയിൽ ഞാൻ വലയുകയാണ്. എനിക്ക് എന്തുചെയ്യാൻ കഴിയും?"
- കേൾക്കൂ, നിങ്ങൾക്ക് കുറഞ്ഞ കാലയളവിലേക്ക് മറ്റെവിടെയെങ്കിലും നല്ല ജോലി ലഭിക്കുകയാണെങ്കിൽ തീർച്ചയായും പോകാം. എന്നാൽ പിന്നീട് നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹത്തിലേക്ക് (passion) തിരിച്ചു വരാം. നിങ്ങളുടെ താല്പര്യം കാശ്മീരിന് വേണ്ടി പ്രവർത്തിക്കാനും അവിടുത്തെ ജനങ്ങളെ ഉയർത്താനുമാണെങ്കിൽ, ഭാവിയിൽ അതിനായി കൂടുതൽ അവസരങ്ങൾ വരുമെന്ന് നിങ്ങൾ കാണും. ഇന്നും ചുറ്റും നോക്കൂ, കാശ്മീരിലും നിങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ജന്മനാട്ടിലെ ജനങ്ങളെ ഉയർത്താനും അവർക്കായി പ്രവർത്തിക്കാനുമുള്ള നിങ്ങളുടെ ആഗ്രഹത്തെ നിങ്ങൾ പിന്തുടരണമെന്ന് ഞാൻ കരുതുന്നു.
- രൂപാലിയും മറ്റ് പലരും ചോദിച്ചു, “ഞങ്ങളിൽ പലർക്കും ജോലി നഷ്ടപ്പെട്ടു. എനിക്ക് 25 വർഷമായി ഒരു ജോലിയുണ്ടായിരുന്നു, കോവിഡ് കാരണം അത് നഷ്ടപ്പെട്ടു. ഇപ്പോൾ എനിക്ക് നിസ്സഹായതയും വിഷാദവും തോന്നുന്നു. ഇതിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ എന്തുചെയ്യണം?"
- ചുറ്റും അന്വേഷിച്ചുകൊണ്ടിരിക്കുക. നിങ്ങൾക്ക് എന്തെങ്കിലും ജോലി ലഭിക്കും. അല്ലെങ്കിൽ, നിങ്ങളുടെ ജീവിതം നിലനിർത്താൻ കഴിയുന്ന മറ്റ് വഴികളെക്കുറിച്ച് ചിന്തിക്കുക. ഇതിനെല്ലാം, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കണം. നിങ്ങൾ ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കും. ധ്യാനം, ശ്വസനക്രിയകൾ, അറിവ്, വിവേകം എന്നിവയെല്ലാം ഈ സമയത്ത് നിങ്ങൾക്ക് ആവശ്യമായ ആന്തരിക കരുത്ത് നൽകും. അത് നിങ്ങളുടെ ഉള്ളിലെ അവബോധജന്യമായ കഴിവിനെ (intuitive ability) ഉണർത്തുകയും ചെയ്യും.
- ലോസ് ഏഞ്ചൽസിലെ ബാർബറ റോസ് ചോദിച്ചു, “ഒരാളുടെ യഥാർത്ഥ വിളി (calling) അവരുടെ ധർമ്മമാണെന്ന് പറയപ്പെടുന്നു. നമ്മുടെ ധർമ്മവും കരിയറും തമ്മിലുള്ള ബന്ധമെന്താണ്? എനിക്ക് ഇഷ്ടപ്പെടാത്ത ഒരു ജോലി എന്റെ ധർമ്മമാകാൻ സാധ്യതയുണ്ടോ?"
- നോക്കൂ, ചില ജോലികൾ തുടക്കത്തിൽ ആസ്വാദ്യകരമായി തോന്നിയാലും പിന്നീട് നിങ്ങൾക്ക് അത് ഇഷ്ടപ്പെടാതെ വന്നേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് 'ആപ്പിൾ പൈ' ഇഷ്ടമാണെന്ന് കരുതുക. നിങ്ങൾ ദിവസവും അത് കഴിച്ചുകൊണ്ടിരുന്നാൽ ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് അത് ഇഷ്ടപ്പെടാതാകും, നിങ്ങൾ അതിനെ വെറുത്തു തുടങ്ങും. അതിനാൽ ജോലിയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കരുത്. നിങ്ങളുടെ ജോലി സന്തോഷത്തിന്റെ ഒരു പ്രകടനമായിരിക്കണം (expression of joy). സന്തോഷം നിങ്ങളുടെ ഉള്ളിലാണ് കണ്ടെത്തേണ്ടത്. കല, സംഗീതം, ധ്യാനം, യോഗ എന്നിവയിലൂടെ നിങ്ങൾക്ക് സന്തോഷം കണ്ടെത്താം. സേവനം നിങ്ങൾക്ക് സന്തോഷം നൽകും. മറ്റുള്ളവരെ സഹായിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. എന്നാൽ കരിയറിന്റെ കാര്യത്തിൽ, ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്നും ഏതാണ് നിങ്ങൾക്ക് നല്ല പ്രതിഫലം നൽകുന്നതെന്നും നോക്കി നിങ്ങൾ പോകേണ്ടിടത്തേക്ക് പോകണം. അതാണ് നിങ്ങളുടെ ധർമ്മം.
- സന്ധ്യ ചോദിച്ചു, “മറ്റുള്ളവരുടെ വിജയത്തിൽ, പ്രത്യേകിച്ച് അവരെ നമുക്ക് അടുത്തറിയാമെങ്കിൽ, അസൂയപ്പെടാതിരിക്കുന്നത് എങ്ങനെ?"
- ഈ ഭൂമിയിലേക്ക് ഒന്ന് നോക്കൂ, എത്രയോ ആളുകൾ ഇവിടെ വന്ന് പോയിരിക്കുന്നു. ക്ലിയോപാട്ര ഇവിടെ ഉണ്ടായിരുന്നു. മഹാനായ അലക്സാണ്ടർ ഇവിടെ ഉണ്ടായിരുന്നു. ഈ പാതയിലൂടെ സഞ്ചരിച്ച അനേകം സ്ത്രീപുരുഷന്മാരുണ്ടായിരുന്നു. അവർക്കെല്ലാം ഒടുവിൽ ലഭിച്ച സ്ഥലം ശവക്കുഴിയാണ്. അതിനാൽ, നിങ്ങൾ ആരോടാണോ അസൂയപ്പെടുന്നത് അവരും ഇവിടെ സ്ഥിരമായിരിക്കാൻ പോകുന്നില്ല. ഒരു ദിവസം അവരും മണ്ണിൽ അടിയും. ശരിയല്ലേ? അവർ മണ്ണിൽ ലയിക്കും. അതിനാൽ ഇത് മനസ്സിലാക്കുക. ഈ ജീവിതത്തിൽ എല്ലാം താൽക്കാലികമാണ്. നിങ്ങളുടെ ജീവിതം പോലും ഇവിടെ നശ്വരമാണ്. നിങ്ങൾ ഇവിടെ എന്നെന്നേക്കും ഉണ്ടാകാൻ പോകുന്നില്ല. നിങ്ങൾ ഒരു 'ട്രാൻസിറ്റ് ലോഞ്ചിലാണ്' (യാത്രയ്ക്കിടയിലുള്ള വിശ്രമ കേന്ദ്രം). അവിടെ ആരെങ്കിലും സുഖപ്രദമായ കസേരയിൽ ഇരിക്കുന്നത് കണ്ട് നിങ്ങൾ അസൂയപ്പെടുമോ? അതോ നിങ്ങൾക്ക് കസേര കിട്ടാത്തതിനാൽ വിമാനത്താവളത്തിൽ നിൽക്കേണ്ടി വരുന്നതിൽ വിഷമിക്കുമോ? ഇല്ല, കാരണം ഇത് കുറച്ച് മിനിറ്റുകളുടെ കാര്യം മാത്രമാണെന്ന് നിങ്ങൾക്കറിയാം. ഉടൻ തന്നെ നിങ്ങൾക്ക് വിമാനത്തിൽ സീറ്റ് ലഭിക്കും. അതുപോലെ, ജീവിതത്തെ ഒരു വലിയ കാഴ്ചപ്പാടിൽ കാണുമ്പോൾ ഇത്തരം അസൂയ, വെറുപ്പ്, കോപം എന്നീ നെഗറ്റീവ് വികാരങ്ങളിൽ നിന്ന് നിങ്ങൾ മുക്തരാകും. പരിഷ്കൃതരായ മനുഷ്യർക്ക് താങ്ങാൻ കഴിയാത്ത ഈ വികാരങ്ങൾ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് ഈ അറിവും വിവേകവും ജീവിതത്തിൽ വളരെ അത്യാവശ്യമാണെന്ന് പറയുന്നത്.
- അപ്രാപ്തനായ ഒരു ബോസിനെ നിങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ല. അദ്ദേഹത്തോട് നന്ദി പറയുക, കാരണം അദ്ദേഹം നിങ്ങളുടെ ഉള്ളിലെ കഴിവുകളെ പുറത്തുകൊണ്ടുവരികയാണ്. ഒരു ബോസ് വളരെ മിടുക്കനാണെങ്കിൽ നിങ്ങൾക്ക് വലിയ കഴിവുകൾ പ്രകടിപ്പിക്കേണ്ടി വരില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം നിങ്ങളുടെ ഉള്ളിലെ എല്ലാ കഴിവുകളെയും ഉണർത്തുകയാണ്.
- മടിയനായ ഒരാളെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന്, അവരുടെ ഈഗോയെ തട്ടിയുണർത്തുക. അത് അവരിൽ ദേഷ്യം ഉണ്ടാക്കും, തുടർന്ന് അതൊരു വെല്ലുവിളിയായി എടുത്ത് അവർ സജീവമാകും. രണ്ടാമത്തേത് സ്നേഹമാണ്. സ്നേഹത്തിന് അവരെ പ്രവർത്തനങ്ങളിലേക്ക് നയിക്കാൻ കഴിയും. മൂന്നാമത്തെ കാര്യം ഭയമാണ്. നിങ്ങൾ ടീമിനൊപ്പം പോയില്ലെങ്കിൽ ടീമിന് പുറത്താകുമെന്ന് അവരോട് പറയുക. ആ ഭയം അവരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കും.
സ്നേഹത്തിലൂടെ ഭരിക്കുന്നതാണോ അതോ ഭയത്തിലൂടെ ഭരിക്കുന്നതാണോ കൂടുതൽ ഫലപ്രദം?
ഫലത്തെക്കുറിച്ച് ചിന്തിക്കാതെ ഞാൻ എന്റെ പരമാവധി നൽകിയെന്ന് എങ്ങനെ അറിയാം?
നല്ലൊരു ജോലിക്കായി ജന്മനാട് വിടണോ അതോ അവിടെ തന്നെ നിന്ന് മാറ്റങ്ങൾ വരുത്തണോ?
ജോലി നഷ്ടപ്പെടുമ്പോൾ എങ്ങനെ നേരിടും?
ധർമ്മവും നമ്മുടെ കരിയറും തമ്മിലുള്ള ബന്ധമെന്താണ്?
മറ്റുള്ളവരുടെ വിജയത്തിൽ അസൂയപ്പെടാതിരിക്കുന്നത് എങ്ങനെ?
അപ്രാപ്തനായ ഒരു ബോസിനെ (Incompetent boss) എങ്ങനെ കൈകാര്യം ചെയ്യാം?
മടിയന്മാരായ സഹപ്രവർത്തകരെ എങ്ങനെ കൈകാര്യം ചെയ്യാം?
Comments
Post a Comment